Malayalam lyrics

ഹൃദയം മണിവേണുവിൽ 

സ്വരസാന്ദ്രമായ് ശ്രുതിയായ് 

മലരിൽ മിഴിവാതിലിൽ

വരതാരകം വരവായ് 

ദൂരവഴിതീരാതെ രാക്കനവു തോരാതേ

നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ

ആദ്യമായ് ആർദ്രമായ് ആതിരേ

പിരിയാതെ വയ്യ നിൻ നിഴൽ നീളവേ

പറയാതെ പോവുകിൽ മിഴി ചോരുമോ

ഓർമ്മ തൻ ജനാലയിൽ നീയെൻ സ്വപ്നമേ

അണയാത്തിരിനാളമായ് ഇരവിൽ

പൂത്തിങ്കളിൽ രൂപമായ്

ദൂരവഴിതീരാതെ രാക്കനവു തോരാതേ

നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ

മഴപെയ്തു മായുമീ വനവീഥിയിൽ

മൃദുസ്നേഹമായ് നീ നിറയുന്നുവോ

വേനലിൽ കിനാവിലെ തൂവൽ മാരിയിൽ

നനയുന്നൊരുപോലെ നാം

ഹൃദയം ഒന്നാകുമീ വേളയിൽ

ദൂരവഴിതീരാതെ രാക്കനവു തോരാതേ

നിൻ ഗസലിനീണങ്ങൾ കേട്ടു ഞാൻ

ആദ്യമായ് ആർദ്രമായ് ആതിരേ

Song information

Music: ഡോ ഡൊണാൾഡ് മാത്യു

Lyricist: രാജീവ് ആലുങ്കൽ

Singer: വിജയ് യേശുദാസ്

Film/album: മെല്ലെ

Explore this song