Malayalam lyrics

മെല്ലെ മനസ്സിനുള്ളിൽ

മഴവന്നു തഴുകിയ പോലെ

വേനൽ എരിഞ്ഞ നോവിൽ

ചേരും സാന്ത്വനമേ

നാവിൽ സ്വരങ്ങളേഴും

അനുരാഗമെഴുതുകയല്ലേ

മുന്നിൽ നിറങ്ങളേഴും

ആത്മസായുജ്യമേ

കാറ്റുപുൽകുമീ കനവിന്റെ ശാഖിയിൽ

പൂചൂടി നിന്നുവോ പുലർവേളകൾ

ആർദ്രമീ ഓർമ്മകൾ സ്നേഹതീരങ്ങൾ

ഉള്ളിന്നുളിൽ ചെറുമുറിവുകളിൽ

താനേ പെയ്യും മൊഴിമലരുകളേ 

പാട്ടുമൂളുമീ പുഴയോടു കൂടുവാൻ

ഈ നാട്ടുപൂവേ ഒന്നു കൊതി പൂണ്ടുവോ

നീളുമീ പാതകൾ ഒന്നുചേരുമ്പോൾ

കണ്ണിൽ കണ്ണിൽ തിരിയുഴിയുകയായ്

കാവൽ നിൽക്കും ചെറുകുരുവികളേ

Song information

Music: ഡോ ഡൊണാൾഡ് മാത്യു

Lyricist: രാജീവ് ആലുങ്കൽ

Singer: ഡോ ഡൊണാൾഡ് മാത്യുശ്വേത മോഹൻ

Film/album: മെല്ലെ

Explore this song