Malayalam lyrics

കണ്ടിട്ടുമെന്തേ മിണ്ടീല

എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല (2)

മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു

കണ്ടിട്ടുമെന്തേ മിണ്ടീല..

എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..

കാണാൻ കൊതിക്കും നേരം നീയെൻ

ചാരെ വന്നു നിന്നീലെ...(2)

കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ

നിനക്കായ് കാത്തിരുന്നീലേ

കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ

നിനക്കായ് കാത്തിരുന്നീലേ സഖീ ...

കണ്ടിട്ടുമെന്തേ...

കണ്ടിട്ടുമെന്തേ...മിണ്ടീല

എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല

ഓമൽക്കിനാവുകൾ കനലാകും മാത്രയിൽ

ഇടനെഞ്ചു പിടഞ്ഞതറിഞ്ഞീലെ (2)

കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്

പാഴ്മലരാണെന്നറിഞ്ഞീലെ....

കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്

പാഴ്മലരാണെന്നറിഞ്ഞീലെ....സഖീ ...

കണ്ടിട്ടുമെന്തേ...

കണ്ടിട്ടുമെന്തേ...മിണ്ടീല

എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല

മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു

കണ്ടിട്ടുമെന്തേ മിണ്ടീല..

എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..

ആ ...ആ...

Song information

Music: അമ്പലപ്പുഴ വിജയൻ

Lyricist: പൂവച്ചൽ ഹുസൈൻ

Singer: നജിം അർഷാദ്

Film/album: പ്രണയതീർത്ഥം

Explore this song