Malayalam lyrics
ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ കനവിലിളകി മറിയുമൊരു മുഖം.... ഒരായിരം സുഗന്ധമാളുമീ കാറ്റിലെ ചിറകു കുടയുമൊരു മലർ മണം... അതിലൊരു പൂമ്പാറ്റപോൽ പാറി വീഴുന്നു ഞാൻ... ആദ്യാനു രാഗാംശു വീണ പുലരിയിൽ ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി ... ഇനിമുതൽ ഓരോ പാട്ടും നീയായ് ഈ.. വരികളിൽ നിറയെ വിരിയാനായ് കാത്ത് കാത്ത് രാവുറങ്ങി കാലത്തെ കാതോർക്കാൻ പോരാം തൊടാതേ..തൊടാതെ ഞാനൊരജ്ഞാത ദാഹത്തിൽ നീന്തും.. ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി... ഇതുവരെ നീയാം മായാ രൂപം ഈ.. പല നിഴലിൽ ഒന്നുപോലെ നൂറു.. നൂറു.. ചായമേകി തീരാതെ ഞാൻ നോക്കി നിന്നു വരാതെ.. വരാതെ.. പോകുവാനാകുമോ ദൂരെ എങ്ങോ ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി... ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ കനവിലിളകി മറിയുമൊരു മുഖം.. ഒരായിരം സുഗന്ധമാളുമീ കാറ്റിലെ ചിറകു കുടയുമൊരു മലർ മണം അതിലൊരു പൂമ്പാറ്റപോൽ പാറി വീഴുന്നു ഞാൻ ആദ്യാനുരാഗാംശു വീണ പുലരിയിൽ ഇതാ നീ ഇതാ നീ അതിന്നോളവും കാണാഞ്ഞതെന്തേ സഖീ....
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: നജിം അർഷാദ്
Film/album: മാച്ച് ബോക്സ്
Explore this song
- Singer: നജിം അർഷാദ്
- Film / album: മാച്ച് ബോക്സ്
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്