Malayalam lyrics
ജീവിതം ഇതേതോ പാത.. യാത്രയിൽ കാണും ചാരെ.. കാവൽമാടം ഏതെങ്കിലും നാം ഓർത്തിടാതെയേതോ തീരം.. മാടി മാടി നിൽക്കും ദൂരെ.. നോവകറ്റിടാനായ് ആർദ്രമായ്.. അതു കാണാമെങ്കിലും കാണാതലയുകയാണോ നാം.. ഓ വിളികേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ ഇരുളിൽ വെളിവായ് അഴലിൽ തുണയായ് അരികിൽ കരുതലായ് ആരോ... കരങ്ങൾ നിവരും തീരങ്ങൾ തെളിയും താളങ്ങൾ തുടരും ഓ (2) ആയുസ്സിൽ നാം ആശയോടെ തേടുമോരോന്നായ് വാടിവീഴും വീണുമായും ആയിരം പൂക്കൾ.. പൂമരങ്ങളിൽ പൂവസന്തമായ്.... പൂവിടാൻ വരും കായ്കളായിടും... സ്നേഹദൂതുമായ് ആരൊരാൾ വരും ആത്മമന്ത്രണം കേട്ടുണർന്നിടും.. അതു കാണാമെങ്കിലും കാണാതലയുകയാണോ നാം ഓ വിളികേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ... ജീവിതം ഇതേതോ പാത യാത്രയിൽ കാണും ചാരെ.. കാവൽമാടം ഏതെങ്കിലും നാം ഓർത്തിടാതെയേതോ തീരം.. മാടി മാടി നിൽക്കും ദൂരെ.. നോവകറ്റിടാനായ് ആർദ്രമായ്.. അതു കാണാമെങ്കിലും കാണാതലയുകയാണോ നാം.. ഓ വിളികേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ ഇരുളിൽ വെളിവായ് അഴലിൽ തുണയായ് അരികിൽ കരുതലായ് ആരോ... കരങ്ങൾ നിവരും തീരങ്ങൾ തെളിയും താളങ്ങൾ തുടരും ഓ (2)
Song information
Music: ഷാൻ റഹ്മാൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: നജിം അർഷാദ്
Film/album: ജെമിനി
Explore this song
- Singer: നജിം അർഷാദ്
- Film / album: ജെമിനി
- Composer: ഷാൻ റഹ്മാൻ
- Lyricist: റഫീക്ക് അഹമ്മദ്