Malayalam lyrics
വാനിലുയരേ വാനിലുയരേ താഴെയൊരു ചിറകടി ചിറകടി മനമാകെ (2) ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... പൊന്നുരുകും തിങ്കളുള്ള മാനത്ത് മുല്ലമലർച്ചിരിയുള്ളൊരാളൊത്ത് .. പറന്നുയരവേ വാനം സംഗീതം ... ആകാശമാകെ വരയ്ക്കുന്നിതാരോ ആദ്യാനുരാഗ നിറങ്ങൾ നീളെ ... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... കാതോർക്കു നീ മധുരിത ഗാനം ഹൃദയനിവേദ്യം മേഘങ്ങളിൽ എഴുതിയ കാവ്യം മഴയുടെ ഗാനം ... ഞാനൊഴുകിയിന്നേതു നദിയായോ ഞാനലിയുമിന്നേതു ഹിമമായോ പ്രണയമിതെൻ ചിറകുകളായ് ഉയരുകയായിരുന്നെങ്ങോ ഞാൻ ... അരികിലിതാ തരളിതയായ് അണയുകയായ് ഹോ.. ഹോ ... വാനിലുയരേ വാനിലുയരേ ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... വിൺമൗനമോ നിറയുകയായി കവിയുകയായി... എന്നുള്ളിൽ നീ ഇടറിയിറങ്ങി ചിറകുമൊതുങ്ങി... ഞാനുണരുമിന്നേതു ശലഭം പോൽ ഞാനുതിരുമിന്നേതു കുളിരായോ തിരകളിലെ നുരമലരായ്... കലരുകയാണോ തമ്മിൽ നാം.. നിറമണിയും പീലികളായ് നിവരുകയായ് ഹോ..ഹോ... വാനിലുയരേ.. വാനിലുയരേ... ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... പൊന്നുരുകും തിങ്കളുള്ള മാനത്ത് മുല്ലമലർച്ചിരിയുള്ളൊരാളൊത്ത് .. പറന്നുയരവേ വാനം സംഗീതം ... ആ ...ആകാശമാകെ വരയ്ക്കുന്നിതാരോ ആദ്യാനുരാഗ നിറങ്ങൾ നീളെ ... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. ആ ....
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: നജിം അർഷാദ്ശ്രേയ ഘോഷൽഗോപി സുന്ദർ
Film/album: വിമാനം
Explore this song
- Singer: നജിം അർഷാദ്ശ്രേയ ഘോഷൽഗോപി സുന്ദർ
- Film / album: വിമാനം
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്