Malayalam lyrics
കടങ്കഥപ്പക്ഷികൾ പാടീ മൗനം ഒരു സാഗരം (കടങ്കഥ) ആയിരം തിരമാല തിരുനവുകളാൽ ആരവമുയർത്തുന്ന സാഗരം ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും (കടങ്കഥ) പോകുന്ന വഴികളിൽ കൂടെയെത്തുന്നുവോ പോയ കാലത്തിലെ പാതകങ്ങൾ ( പോകുന്ന) പാടിയടങ്ങിയ കാറ്റിന്റെയുള്ളിലെ ആകുലഭാവങ്ങൾ ആരറിയും ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും (കടങ്കഥ) കേഴുന്ന മനസ്സിലഝോമകുണ്ഡങ്ങളിൽ സ്നേഹബന്ധങ്ങൾ വേർപിരിയുന്നൂ (കേഴുന്ന) താതവ്യഥകളിൽ കണ്ണീരു തൂവാൻ സാന്ത്വനമായാരൊരുങ്ങി വരും ഈ തിരയെപ്പോഴടങ്ങും ഈ നിശയെപ്പോഴൊടുങ്ങും (കടങ്കഥ)
Song information
Music: ജോൺസൺ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്
Film/album: ഈ മഴ തേന്മഴ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഈ മഴ തേന്മഴ
- Composer: ജോൺസൺ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ