Malayalam lyrics

പ്രദോഷകുങ്കുമം തിരയില്‍ താഴുമീ

ജനിമൃതിയുടെ പടവില്‍

എന്തിനോ തനിയെയായി നീ

തളര്‍ന്നുപോയി നീ 

പ്രദോഷകുങ്കുമം തിരയില്‍ താഴുമീ

ജനിമൃതിയുടെ പടവില്‍

ഒരു മിഴിക്കുടം നിറയെ നോവുകള്‍

ഒരു മിഴിത്തടം നിറയെ നേരുകള്‍ 

കദനജാലകം തുറന്നു നിന്നിലേയ്- 

ക്കിറങ്ങി വന്നതോ നിഴല്‍‌പ്പിറാവുകള്‍ 

ഇറങ്ങിവന്നതോ നിഴല്‍പ്പിറാവുകള്‍

പ്രദോഷകുങ്കുമം തിരയില്‍ താഴുമീ

ജനിമൃതിയുടെ പടവില്‍

ഇളകുമോര്‍‌മ്മയില്‍ കിളിയുണര്‍ന്നുവോ

ഇടറുമോളവും കഥ പറഞ്ഞുവോ 

കനലിനുള്ളിലും കുളിരു തന്നൊരാ-

ക്കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ

കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ

പ്രദോഷകുങ്കുമം തിരയില്‍ താഴുമീ

ജനിമൃതിയുടെ പടവില്‍

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: വി മധുസൂദനൻ നായർ

Singer: കെ ജെ യേശുദാസ്

Raaga: മോഹനം

Film/album: സന്താനഗോപാലം

Explore this song