Malayalam lyrics

ഇല്ലിക്കാട്ടില്‍ നിന്നും പുള്ളിക്കുയില്‍ ചോദിച്ചു

പള്ളിക്കെട്ടു നടത്തേണ്ടേ

കല്യാണത്താലി വേണ്ടേ

കസവുള്ള മന്ത്രകോടി വേണ്ടേ

കണ്ണുപൊത്തി കണ്ണുപൊത്തി കളിക്കാതെ

ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു

വേണം വേണം കല്യാണം വേണം ക്ഷണമെല്ലാര്‍ക്കും കൊടുക്കേണം

പാട്ടുംവേണം പക്കമേളം വേണം

എന്റെ കൂട്ടക്കാര്‍ ചുറ്റും വേണം

മാലോകര്‍ പിരിഞ്ഞാല്‍ മണിയറയ്ക്കുള്ളില്‍ മലര്‍മെത്ത പൂകേണം

ഇരുമെയ്യാണേലും ഉയിരുകള്‍ രണ്ടും ഉരുകിയൊന്നാകേണം

നീ ചൊല്ലരുതൊന്നും ആരോടും പോയ്

ചെല്ലക്കുയിലാളേ

അരുതരുതേ അരുതരുതേ

(ഇല്ലിക്കാട്ടില്‍...)

കണ്ണും കണ്ണും തളിർച്ചുണ്ടും ചുണ്ടും പുത്തന്‍ കഥയൊന്നു പറയേണം

കാലം വൈകും മുമ്പേ കടലിന്റെ തീരത്തു കുടിലൊന്നു തീര്‍ക്കേണം

വലയും വേണം കൊച്ചുവള്ളം വേണം നാളെ കടലൊന്നു കൊയ്യാനായ്

കാലം ചെല്ലുമ്പോള്‍ താലോലം പാടാന്‍ കണ്മണിയൊന്നു വേണം

നീ ചൊല്ലരുതൊന്നും തന്റേടം പോയ്

ചെല്ലക്കുയിലാളേ

അരുതരുതേ അരുതരുതേ

(ഇല്ലിക്കാട്ടില്‍...)

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: പി ഭാസ്ക്കരൻ

Singer: കെ ജെ യേശുദാസ്

Film/album: കടൽ

Explore this song