Malayalam lyrics
കൂഹൂ... കൂ... കുയിൽ കൊഞ്ചൽ കെട്ടല്ലോ... കൂടിരുന്നാടാട്... ഓ... കൂവര കാകളിമൂടലിൽ ആടാട്... ഒ ഓ...ഓ..ഹോ... ആലോലം തേനുലാവും പൂങ്കാവിൽ... ഊഞ്ഞാലിലാടാട്... ഓ... തെന്നിയിളം തെന്നൽ തുള്ളലിൽ ആടാട്... ഒ ഓ...ഓ..ഹോ... ഓർമ്മകൾക്കാരോമലായ് ഉൾക്കണ്ണിൻ ഉഴിയലായ്... ഓരിളം താരാട്ടായ് നീ വരില്ലേ... കോരിത്തരിക്കുമെന്നേ മൂടിപ്പൊതിഞ്ഞു നീ... കോടി പുണ്യം പകരാൻ പോരുകില്ലേ... ഇതളിട്ട നിലാപ്പൂക്കൾ.. വഴിയുന്ന നറും കുളിരിൽ അമൃതം പകരൂ... അനുരാഗ ലോലലോലം... ആലോലം തേനുലാവും പൂങ്കാവിൽ... ഊഞ്ഞാലിലാടാട്... ഓ... തെന്നിയിളം തെന്നൽ തുള്ളലിൽ ആടാട്... ഒ ഓ...ഓ..ഹോ... കൈമറന്നാലിംഗനം മെയ്യുരിഞ്ഞലിയലായ്... വേറിടാനാവാത്ത ചേരലല്ലേ... മൈക്കൺ കളിയിലെന്നെ മംഗല്യത്താലി കോർത്ത തങ്കനൂലിൽ കുരുക്കും പ്രേമവതീ... ഒരു താളലയം കൊള്ളാൻ.. ഹൃദയങ്ങൾ മിടിക്കുവതെൻ... തിരിവിൽ.. തിരയായ്... പൊന്നിൻ ഉള്ളിനുള്ളം... കൂഹൂ... കൂ... കുയിൽ കൊഞ്ചൽ കെട്ടല്ലോ... കൂടിരുന്നാടാട്... ഓ... കൂവര കാകളിമൂടലിൽ ആടാട്... ഒ ഓ...ഓ..ഹോ...
Song information
Music: എം ജയചന്ദ്രൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കെ എസ് ചിത്രമധു ബാലകൃഷ്ണൻ
Film/album: ഭരതൻ ഇഫക്റ്റ്
Explore this song
- Singer: കെ എസ് ചിത്രമധു ബാലകൃഷ്ണൻ
- Film / album: ഭരതൻ ഇഫക്റ്റ്
- Composer: എം ജയചന്ദ്രൻ
- Lyricist: കാവാലം നാരായണപ്പണിക്കർ