Malayalam lyrics

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
പിടയും സ്വരജതിയിൽ
വിരിയും ജീവിതം
പൂമ്പൊടി പുരളാതെ
വണ്ടുകൾ നുകരാതെ
നിറമോ ഗുണമോ
സുസ്വരമോ അപസ്വരമോ
വിരിയാതെ സ്വയമറിയാതെ
തകരുകയോ...
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
കലതൻ പൊരുളറിയാൻ
ഉലയും തേങ്ങലായ്
വേരുകളറിയാതെ
നേരുകൾ പതറാതെ
ഉറവിൻ തെളിവിൽ
ഉൻമധുരം നുകർന്നലിയാൻ
കൊതിയോടെ സ്വയം മറന്നാലേ
സുഖമടയൂ...
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

Song information

Music: കെ പി എൻ പിള്ള

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: ലാലി ആർ പിള്ള

Film/album: കാക്കേ കാക്കേ കൂടെവിടെ

Explore this song