Malayalam lyrics
കാട്ടിലെ വെൺ തേക്കും കുളിർ കാറ്റത്തു തളിരിട്ടു ഇല വന്നു തളിർ വന്നു തന്നാനം കുറുകുറുകുറുകുറു കുഴലൂതി കുളിരിന്റെ കുടമൂതിക്കുരവയിട്ടു തിന്താരേ തിനു തിനു തിന്താരേ തിന്താരേ തിനു തിനു തിന്താരേ ഭൂമിയും വാനവും തൊട്ടു തൊട്ടിരിക്കണ പൂമുഖമുറ്റത്തെ മുല്ല പൂത്തു പൂവിറുക്കാനൊരു കാറ്റും വന്നു പൂന്തുടിപ്പാട്ടും കൊണ്ടോടി വന്നു തിന്താരേ തിനു തിനു തിന്താരേ തിന്താരേ തിനു തിനു തിന്താരേ പൊൻ മയിലായിരമാടിത്തളരണ് പൊന്മാനൊരായിരമാടിത്തളരണ് താമരനൂലിന്മേൽ താണു താണിറങ്ങണ് താനന്നം തന തന്നം താരമ്പം തുള്ളണ് പൂമാനം പെയ്യണ് പൂമാനം പെയ്യണ് പൂമീലും മാനത്തും പൂങ്കുളിരാടണ് തിന്താരേ തിനു തിനു തിന്താരേ തിന്താരേ തിനു തിനു തിന്താരേ -----------------------------------------------------------
Song information
Music: കെ പി എൻ പിള്ള
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: ഉയരും ഞാൻ നാടാകെ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഉയരും ഞാൻ നാടാകെ
- Composer: കെ പി എൻ പിള്ള
- Lyricist: ഒ എൻ വി കുറുപ്പ്