Malayalam lyrics

കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

ഇന്ദുകലാംഗുലി തഴുകുമ്പോൾ

തേങ്ങിയുണർന്നൊരു വനമുരളീ

  കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

മൃണാളമാമൊരു മർമ്മരമിളകീ

ഒഴുകും രജനീ നദിയലയിൽ

നടനവിലാസ സുവാസിതരാവിൽ

വിടരും പനിനീർപ്പൂവുകളിൽ

പൊന്നലങ്കാരം സ്വയമണിയൂ

കവിതേ ഇനിയെൻ പദമണയൂ

  കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

നിതാന്തബന്ധുര ചന്ദനമുകിലേ

വരളും മൊഴിയിൽ കുളിർ പകരൂ

മതിമറന്നുയരുന്ന ദാഹവുമായെൻ

കരളും കനവും കാത്തിരിപ്പൂ

നീയകലേ ഞാനിന്നിവിടെ

തൊഴുകൈ മലരായ് മനമിവിടെ

  കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

ഇന്ദുകരാംഗുലി തഴുകുമ്പോൾ

തേങ്ങിയുണർന്നൊരു വനമുരളീ

  കേളിനിലാവൊരു പാലാഴി

ഞാനതിലൊഴുകും വനമുരളി

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: കൈതപ്രം

Singer: വിജയ് യേശുദാസ്കോറസ്

Film/album: ലൈഫ് ഈസ് ബ്യൂട്ടിഫുൾ

Explore this song