Malayalam lyrics

കാതരമാം മിഴി നിറയേ.. നീലജലാശയമിളകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ ..
കാതരമാം മിഴി നിറയേ.. നീലജലാശയമിളകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ ..

നീയെന്നുള്ളിലെ താമരനൂലിലെ
നീർമണിയാവുക പ്രാണനിലെന്നുമേ
ആഴമുറഞ്ഞൊരു മൗനമിതെങ്ങനെ
ആഴമുറഞ്ഞൊരു മൗനമിതെങ്ങനെ
ഓതിടുവാനിനി ..ഓതിടുവാനിനി
വീചികളാൽ അഴകേ..
ജീവനിൽ  മൂകമായി ഞാനൊഴുകീ ..

നിൻ പുഞ്ചിരിതൻ നീരല നീന്തിയ
പാർവ്വണ‌മാലകൾ പാതിരാമുല്ലകൾ
നീയറിയാത്തൊരു സൗരഭമങ്ങനെ
നീയറിയാത്തൊരു സൗരഭമങ്ങനെ
തൂവുകയായി തൂവുകയായി
ഓർമ്മകളിൽ നിറയേ ജീവനിൽ
മൂകമായ് ഞാനൊഴുകീ

കാതരമാം മിഴി നിറയേ.. നീലജലാശയമിളകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ
പനിമതിപോൽ അലയിൽ ..
ജീവനിൽ മൂകമായി ഞാനൊഴുകീ ..
ങൂഹുഹഹൂം അലയിൽ ജീവനിൽ
മൂകമായ് ഞാനൊഴുകി

Song video

Watch on YouTube

Song information

Music: കെ സന്തോഷ്‌ കോളിൻ ഫ്രാൻസിസ്

Lyricist: റഫീക്ക് അഹമ്മദ്

Singer: കെ എസ് ചിത്രകാർത്തിക്

Film/album: 8 1/4 സെക്കന്റ്

Explore this song