Malayalam lyrics
കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ. വേതാള കഥയറിയാം പാതാള ചുഴി അറിയാം വില്ലാളി കളിയറിയാം വീരാളി പട്ടറിയാം ആരാച്ചായാലും ആകാശം കാണൂലാ അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ ഇക്കളി തീക്കളി പുതിയൊരു പുലികളി കുടു കുടു ചടു കുടു എടു പിടി പടവെളി ആ.. കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു ചില വേല കാട്ടി വിരട്ടാൻ പാതിവഴിയിലൊരു പാമ്പു പടമെടുത്തു ചീറ്റി നിന്നു ചില വേല കാട്ടി വിരട്ടാൻ വെട്ടു കിളി പട പട്ടാളം തട്ടുപൊളിച്ചു വരുന്നേരം പട്ടണഭൂതം ഒരു ആക്രാന്ത പട്ടുമുടുത്തു വരുന്നേരം ഉടവാളും വടിവാളും ഒളിയമ്പും വെറുതെ പുലിപോലും എലിയാവും കലികാലം ദൂരെ ചക്കിനു വെച്ചത് കൊക്കിനു കൊള്ളണ തക്കിടി വിറ്റു ഇക്കിടി അടിപിടി എപ്പടി ഇടിമഴ കൂട്ടിനു കുറുനരി മണ്ടനു മറൂപടി തണ്ടനു തടിപിടി പലവിധ പരിതാപം ഇതിനിതു പരിഹാരം ആ… കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ ആടു പെടവയൊരുപാടു പട നയിച്ചു പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു ആടു പെടവയൊരുപാടു പട നയിച്ചു പാഞ്ഞുപോകുമെന്റെ മേലും കാലും കഴച്ചു തട്ടിയുടക്കണ വട്ടാരം പത്തു നിലക്കൊരു കൂടാരം കമ്പവലിക്കണ കട്ടായം കുത്തിമറിക്കടാ പത്തായം അമരം തിരിമറിയാതെടാ മറിമായ കാറ്റേ കുഴിതോണ്ടിയ പഴിമാറ്റെടാ കുറുവാലി തത്തേ കൂത്തിനു കുഴലെടു കുയിലിനു മണിയെടു ചങ്കെനു ഞൊറിയെടു ചാത്തനു ചരടെടു കാലനു കയറെടു കാറ്റിനു മഴയെടു തടവിനു തടയിടു മഠയനു വെടികൊടു പലവിധ മറിമായം ഇതിനിതു പരിഹാരം ആ.. കാടിറങ്ങി ഓടി വരുമൊരു മൂഢനായ കാട്ടൂ കടുവയെ വേട്ടയാടി ആടി ഇതു വഴി വാ അമ്പുകൊണ്ടു കൊമ്പു കുതറണ വമ്പ് അറുത്തു മാറ്റിയെറിയണ തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ. വേതാള കഥയറിയാം പാതാള ചുഴി അറിയാം വില്ലാളി കളിയറിയാം വീരാളി പട്ടറിയാം ആരാച്ചായാലും ആകാശം കാണൂലാ അങ്ങാടി ചെന്നാലും അമ്മൂമ്മേ കാണൂലാ ഇക്കളി തീക്കളി പുതിയൊരു പുലികളി കുടു കുടു ചടു കുടു എടു പിടി പടവെളി ആ..
Song details
Music: വിദ്യാസാഗർ
Film/album: സി ഐ ഡി മൂസ
- Singer: ദേവാനന്ദ്
- Film / album: സി ഐ ഡി മൂസ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി