Malayalam lyrics
കൂടൊരുക്കിടും കാലം ഒരു കൂട്ട് കൂടുവാൻ മോഹം മുള്ളുകൾ പൂക്കളാകും പൂമരക്കാലമേറാം പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായി പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായി ആനന്ദരാഗം പാടാൻ പോരൂ oh baby comeon lets rock the party oh shake your hips to the music.. oh movin in my heart ..ye തീരങ്ങൾ മാടി വിളിക്കും ഓരോരോ പൂക്കൾ വിടരും കളിചിരിയായി രാഗലയങ്ങളുമായി .. നിനവുകളായി പാറും ഭാവനകൾ രാക്കിണ്ണം പാറിപ്പോകുമ്പോൾ ഒരു നിമിഷം പോലും കളയരുതേ കനവുകളേ .. കനവുകളേ വിരിയുക ജീവിത വീഥികളിൽ പകരുക പ്രിയതര മധുമൊഴികൾ പൂമഴയായി വീഴാം മണ്ണിൽ താളം തീർക്കാം പോരാമോ oh baby comeon lets rock the party oh shake your hips to the music.. oh movin in my heart ..ye (2) നാളങ്ങൾ മിന്നി മിനുങ്ങുമ്പോൾ കാലിങ്കൽ കിങ്ങിണി തുള്ളുമ്പോൾ കാതോർക്കാം കാലം എത്തുമ്പോൾ മിഴി നിറയെ ഭാവതരംഗവുമായി പ്രണയവുമായി പാടു കുരുവികളേ പുതുമാകളായി നിറയൂ വന്നിതിലേ ചിറകുകളേ .. ചിറകുകളേ നിവരുക വാനിലുയർന്നകലേ ഉണരുക നവയുഗ സ്വരജതികൾ ഓർമ്മകളിൽ ചൂടാൻ വീണ്ടും പീലിതൂവൽ നൽകാമോ ഓർമ്മകളിൽ ചൂടാൻ വീണ്ടും പീലിതൂവൽ നൽകാമോ oh baby comeon lets rock the party oh shake your hips to the music.. oh movin in my heart ..ye (2) കൂടൊരുക്കിടും കാലം ഒരു കൂട്ട് കൂടുവാൻ മോഹം മുള്ളുകൾ പൂക്കളാകും പൂമരക്കാലമേറാം പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായി പറന്നിറങ്ങി കണ്‍കളിൽ പകൽക്കിനാവിൻ തൂവലായി ആനന്ദരാഗം പാടാൻ പോരൂ oh baby comeon lets rock the party oh shake your hips to the music.. oh movin in my heart ..ye (2)
Song video
Song information
Music: കോളിൻ ഫ്രാൻസിസ്
Lyricist: റഫീക്ക് അഹമ്മദ്
Singer: സയനോര ഫിലിപ്പ്സിതാര കൃഷ്ണകുമാർ
Film/album: 8 1/4 സെക്കന്റ്
Explore this song
- Singer: സയനോര ഫിലിപ്പ്സിതാര കൃഷ്ണകുമാർ
- Film / album: 8 1/4 സെക്കന്റ്
- Composer: കോളിൻ ഫ്രാൻസിസ്
- Lyricist: റഫീക്ക് അഹമ്മദ്