Malayalam lyrics
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ ഒലീവിലപ്പന്തലിടാം ഈ പൂമ്പാട്ടിൽ ഒലീവിലപ്പന്തലിടാം (കുട്ടുവാൽ..) ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ കിന്നരവീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ ഒന്നു പാടുമോ സ്നേഹദൂതികേ രാവിൻ സംഗീതം എന്റെ കിനാവിലെ മുത്തിനെ വാഴ്ത്തും ചന്ദനവേണുവിതിൽ പതിയെ പരൽമീനായ് വെറുതെ പിടയാതെ ഒരു കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു (കുട്ടുവാൽ...) നീലമേഘമേ നീയറിഞ്ഞുവോ ഇന്നേ കല്യാണം ഹോ എന്നെയൊരുക്കിയൊരുക്കി മിനുക്കാനാരേ പോരുന്നൂ സ്വർണ്ണമാനുകൾ കൺ തടങ്ങളിൽ കണ്ണാൽ നുള്ളുമ്പോൾ നിന്നെയൊരാളുടെ പൊൻ വിരലാലേ പട്ടിൻ പൂ ചാർത്തും അകലെ മലയോരം വരൂ നീ രഥമേതോ നറു സൂര്യനെന്ന പോലെ നില്പൂ ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി നീയൊളിച്ചു വച്ചു (കുട്ടുവാൽ..) ----------------------------------------------------------------------
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: നാട്ടുരാജാവ്
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: നാട്ടുരാജാവ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി