Malayalam lyrics

വെഡ്ഡിംഗ് ബെൽസ് ആർ റിങ്ങിംഗ്  

ഹലേയൂയാ പാടാം ലെബനോണിൻ സുന്ദരീ വാ...

വെഡ്ഡിംഗ് ബെൽസ് ആർ റിങ്ങിംഗ്  

ഹലേയൂയാ പാടാം ലെബനോണിൻ സുന്ദരീ വാ...

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ...

പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ...

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ...

പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ...

മെഴുതിരിപ്പൂ തരാം ഞാൻ... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ...

പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ...

മെഴുതിരിപ്പൂ തരാം ഞാൻ... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

ഓ....

ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ...

കിന്നര വീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ...

ഒന്നു പാടുമോ സ്നേഹദൂതികേ ഇന്നീ ആഘോഷം ഹോ...

എന്റെ കിനാവിൻ മുത്തിനെ വാഴ്ത്തും ചന്ദനവേണുവുമായ്

പതിയെ പരൽമീനായ് വെറുതെ പിടയാതെ 

ഒരു കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ...

ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു....

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ...

പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ...

മെഴുതിരിപ്പൂ തരാം ഞാൻ... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

വെഡ്ഡിംഗ് ബെൽസ് ആർ റിങ്ങിംഗ്  

ഹലേയൂയാ പാടാം ലെബനോണിൻ സുന്ദരീ വാ...

നീലമേഘമേ നീയറിഞ്ഞുവോ ഇന്നെൻ കല്യാണം ഹോ...

നീന്നെയൊരുക്കിയൊരുക്കി ഇരുത്താനാരേ പോരുന്നൂ...

സ്വർണ്ണമാനുകൾ കൺതടങ്ങളിൽ കണ്ണാൽ നുള്ളുമ്പോൾ

നിന്നെയൊരാളുടെ പൊൻ വിരലാലേ പട്ടിൻ പൂ ചാർത്തും...

അകലെ മലയോരം വരൂ നീ രഥമേതോ 

ഒരു നൂറു സൂര്യനെന്ന പോലെ മെല്ലേ...

ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി നീയൊളിച്ചു വച്ചു...

കുട്ടുവാൽക്കുറുമ്പീ പാടാൻ വാ...

പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ...

മെഴുതിരിപ്പൂ തരാം ഞാൻ... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം... 

ഈ പൂങ്കാറ്റിൽ... ഒലീവിലപ്പന്തലിടാം...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: നാട്ടുരാജാവ്

Explore this song