Malayalam lyrics

ഓ സൈനബാ അഴകുള്ള സൈനബാ

ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ

ഓ സൈനബാ അലിവുള്ള സൈനബാ

അറിയാതെയെന്റെ ജീവനായതെന്തിനാണു നീ

മാനല്ല ഞാൻ ഇളമാനല്ല ഞാൻ

ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി

ഓ സൈനബാ സൈനബാ ..സൈനബാ...
പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ

ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ

പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ

ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ

ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ

നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ ( ഓ..സൈനബ...)

അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ

മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ

അനുരാഗജാലകം തുറന്നു വന്ന സൈനബ

കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ

അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ്

നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ ( ഓ..സൈനബ..)

------------------------------------------------------------------------------------------

Song information

Music: എം ജയചന്ദ്രൻ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: അമൃതം

Explore this song