Malayalam lyrics
ഒരു വെണ്‍പിറാവു കുറുകുന്നപോല്‍ കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍ സ്വരമാരിയായ് പൊഴിയില്ലയോ കൊതിയോടെ കൂടണഞ്ഞ കവിതേ (ഒരു...) പുലര്‍നിലാവിന്‍ പൊയ്കയില്‍ പൂത്തു നില്‍ക്കും പ്രണയമേ നിന്നെ ഞാന്‍ കണ്ടൂ നിന്‍ തൂവല്‍ കണ്ടൂ നിന്നില്‍ ഞാനെന്നെ കണികണ്ടു ആതിരതന്‍ തങ്കക്കോടിയുടുക്കും പെണ്ണേ പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം (ഒരു...) അരളി പൂക്കും തൊടികളില്‍ ആറ്റിറമ്പിന്‍ വഴികളില്‍ നിന്നെ ഞാന്‍ കാത്തു പൂവല്‍മെയ് പൂത്തു പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങുംനേരം മാമ്പൂവിന്‍ മൊട്ടിലൊളിക്കും മധുരത്തേനുണ്ണാം (ഒരു...)
Song video
Song information
Music: വിൽസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ന്യൂസ് പേപ്പർ ബോയ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ന്യൂസ് പേപ്പർ ബോയ്
- Composer: വിൽസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി