Malayalam lyrics
ഒരു വാക്കു മിണ്ടാതെ.. ഒരു വിളി കേൾക്കാതെ അമ്മയാം സന്ധ്യ പോയ്മറഞ്ഞു.. (2) ആത്മാവിൽ ദുഃഖക്കടൽ.. പിടഞ്ഞു മനസ്സിലെ മൺചിരാ വിളക്കണഞ്ഞു ഒരു വാക്കു മിണ്ടാതെ.. ഒരു വിളി കേൾക്കാതെ അമ്മയാം സന്ധ്യ പോയ്മറഞ്ഞു... ആ .... ഒരു ജന്മം നൽകി... അമ്മതൻ സ്നേഹമാം... പാൽമുത്തു പകർന്നെനിക്കേകി (2) ആ.. വിരൽത്തുമ്പിൽ.. പിച്ചവച്ചു പഠിച്ചു ആ.. വിരൽത്തുമ്പിൽ.. പിച്ചവച്ചു പഠിച്ചു ജീവിത വഴിത്താരയിൽ.. അമ്മ... പ്രാർത്ഥനതൻ വിളക്കായി.... ഒരു വാക്കു മിണ്ടാതെ... ഒരു വിളി കേൾക്കാതെ... അമ്മയാം സന്ധ്യ പോയ്മറഞ്ഞു.... ഇരുളിൻ മൺകൂടിനുള്ളിൽ.. ഈ.. ഞാൻ നീറുന്നു നിശ്ശബ്ദനായി (2) ആർദ്രമാ.. വിളിയൊന്നു കേൾക്കാൻ ആ.. താരാട്ടിൽ അലിഞ്ഞൊന്നുറങ്ങാൻ.. ആ.. താരാട്ടിൽ അലിഞ്ഞൊന്നുറങ്ങാൻ ഇനിയൊരു ജന്മമുണ്ടോ.. ഇവിടെ... കൊഴിയാത്ത വസന്തമുണ്ടോ... ഒരു വാക്കു മിണ്ടാതെ... ഒരു വിളി കേൾക്കാതെ അമ്മയാം സന്ധ്യ പോയ് മറഞ്ഞു (2) ആത്മാവിൽ.. ദുഃഖക്കടൽ പിടഞ്ഞു.. മനസ്സിലെ മൺചിരാ വിളക്കണഞ്ഞു ഒരു വാക്കു മിണ്ടാതെ... ഒരു വിളി കേൾക്കാതെ അമ്മയാം സന്ധ്യ പോയ്മറഞ്ഞു....
Song information
Music: രാം ബാബുരാജ്
Lyricist: അഭിലാഷ് ഊരകം
Singer: പി ജയചന്ദ്രൻ
Film/album: റെഡ്റൺ
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: റെഡ്റൺ
- Composer: രാം ബാബുരാജ്
- Lyricist: അഭിലാഷ് ഊരകം