Malayalam lyrics

പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട്

ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര്

ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര്

കാണണങ്കി കാണണം ഗഡി ത്രിശിവപേരൂര്

നാടിനൊത്ത നടുവില് പച്ചക്കൊട പിടിക്കണ കാട്

വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട്

തേക്കിൻകാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര്  

കൂടണങ്കി കൂടണം ഗഡി ത്രിശിവപേരൂര്

ഉം ..

കാന്താ ഞാനും പോരാം ത്രിശിവപേരൂർ

പൂരം കാണാൻ..

കാന്തേ നീയും പോര് ത്രിശിവപേരൂർ

പൂരം കാണാൻ..

പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ്

പത്തുപതിനായിരം വന്നു പോകും പട്ടണം ജോറ്

പാട്ടുകളി നാടകം നല്ലസ്സൽ വായനശാല

ആനമയിലൊട്ടകം കളിയാടണ മൃഗശാല

ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ

ചങ്കിടിപ്പിന്റൊച്ചയുത്സവ ചെണ്ട കൊട്ടണ പോലെ 

എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ

പോകണങ്കി പോകണം ഗഡി ത്രിശിവപേരൂര്

കാന്താ ഞാനും പോരാം ത്രിശിവപേരൂർ

പൂരം കാണാൻ..

കാന്തേ നീയും പോര് ത്രിശിവപേരൂർ

പൂരം കാണാൻ..

കാന്താ ഞാനും പോരാം ത്രിശിവപേരൂർ

പൂരം കാണാൻ..

കാന്തേ നീയും പോര് ത്രിശിവപേരൂർ

പൂരം കാണാൻ..

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: പി ജയചന്ദ്രൻ

Raaga: നാട്ടനീലാംബരി

Film/album: പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

Explore this song