Malayalam lyrics
ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ ഒരു കൈക്കുമ്പിളിൽ നറു വെണ്‍പൂവുമായ് ഇതൾ നേർത്തൊരോർമയായ് വന്നു നീ വെറുതെ (ഏതോ ജനുവരി ...) അന്നു നിൻ നിഴൽപോലുമെൻ മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു പിന്നെ നിൻ കനവാലെയെന്‍ വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു ഒരു മണിശലഭം സ്വയമുരുകുമൊരുയിരില്‍..... പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനി (ഏതോ ജനുവരി ...) അന്നുനിൻ ചിരിപോലുമെൻ നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ പിന്നെ ഞാൻ ശ്രുതിയായി നിന്‍... മൊഴി മൂളുന്ന പാട്ടെല്ലാം ഏറ്റു പാടി ഇനിയൊരു നിമിഷം മലരണിയുമൊരുഷസ്സിൽ പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കാർത്തിക്
Film/album: ഓർക്കുക വല്ലപ്പോഴും
Explore this song
- Singer: കാർത്തിക്
- Film / album: ഓർക്കുക വല്ലപ്പോഴും
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി