Malayalam lyrics

ഉം ..ഉം 
ഏകാന്തം ജന്മങ്ങൾതൻ യാമം
ദാഹം തീരാതെ
ഓരോരോ ജീവൻ തേടും
ഏതോ മറുപാതി
എങ്ങോ കണ്ടെത്തുവാൻ ഒന്നാകുവാൻ
എന്നെന്നും ഒന്നാകുവാൻ
നിറയേ ഈ വഴി മൂടുന്നു കാല്പാടുകൾ
അതിലൊന്നായി തീരുന്നു നാം
ഓ ഞാനായി നീയായി വേറേ പിരിയാതെ
ഒന്നായിടാം
ഓ നീയായി ഞാനായി വേറേ ഒഴുകാതെ
എന്നും നാം ഇടകലരുന്നു

ഹേയ് ..
എന്നും രാവും പകലും ഈ വിണ്ണിൽ
സന്ധ്യയായി തമ്മിൽച്ചേരുമ്പോൾ
എന്നും കാറ്റും കടലും ഈ മണ്ണിൽ
ചൊല്ലിത്തീരാതെന്തെല്ലാം
ഓ ഞാനായി നീയായി വേറേ പിരിയാതെ
ഒന്നായിടാം
ഓ നീയായി  ഞാനായി വേറേ ഒഴുകാതെ
എന്നും നാം ഇടകലരുന്നു

ഏകാന്തം ജന്മങ്ങൾതൻ യാമം
ദാഹം തീരാതെ
ഓരോരോ ജീവൻ തേടും
ഏതോ മറുപാതി
എങ്ങോ കണ്ടെത്തുവാൻ ഒന്നാകുവാൻ
എന്നെന്നും ഒന്നാകുവാൻ
നിറയേ ഈ വഴി മൂടുന്നു കാല്പാടുകൾ
അതിലൊന്നായി തീരുന്നു നാം
ഓ ഞാനായി  നീയായി വേറേ പിരിയാതെ
ഒന്നായിടാം
ഉം..ഉം..ഹേ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: കുനാൽ ഗഞ്ചാവാലശ്രേയ രാഘവ്

Film/album: 5 സുന്ദരികൾ

Explore this song