Malayalam lyrics
എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ ചെറുചുണ്ടിൽ മെല്ലെ ചൂളം മൂളിയ ചെമ്മാനക്കുയിലെ ഒന്നു കാണാനുണ്ടേ മോഹം ഒന്നു ചേരാനുണ്ടേ ദൂരം മഞ്ചുമഞ്ചാടിപ്പൂഞ്ചേലിൽ നിന്റെ മിണ്ടാട്ടം (എൻ നെഞ്ചിനുള്ളിൽ .. ) ഈ കായൽത്തീരം തന്നിൽ ചെറുനോട്ടം കൊണ്ടേ നമ്മൾ ഒന്നു മിണ്ടാതെല്ലാം മിണ്ടിക്കൊണ്ടേ തമ്മിൽ കണ്ടപ്പോൾ മേലേമേലേ മേയും മേഘം ഇങ്ങുതാഴെ ചേരും പോലെ എന്റെയുള്ളിന്നുള്ളിൽ തോരാമാരി താളം തന്നൂ നീ ഒന്നിച്ചീയോർമ്മത്തൂവൽ പോലൊളിക്കാനായ് മോഹിക്കും പോലെയിന്നും കൂടെ ഞാനില്ലേ രാവോരം തോരാ മഞ്ഞിൽ കൂടെപോന്നോട്ടേ അന്നേരം ഞാനീ ചുണ്ടിൽ മുത്തം തന്നോട്ടേ ഈ കാറ്റോടിങ്ങാൻ ചൊല്ലല്ലേ സ്നേഹച്ചങ്ങാത്തം (എൻ നെഞ്ചിനുള്ളിൽ .. ) ഈ ചാറ്റൽ മാരിക്കൂട്ടിൽ നീചേരും നേരം നെഞ്ചിൽ പുതുമിന്നാമിന്നി കണ്ണും ചിമ്മി കാവൽ നിന്നില്ലേ ചെല്ലവാതിൽ ചോട്ടിൽ മിന്നും കുഞ്ഞുവേനൽ വെയിൽ പോലെ ഞാൻ നിന്നെ കാണാൻ കണ്ണുംനട്ടേ വന്നേ കുഞ്ഞാറ്റേ വെണ്ണിലാവെട്ടം വീഴും നേരത്തൊന്നിച്ചീ കണ്ണിലെ കണ്ണാടിയിൽ കാണാനാശിച്ചേ ഇന്നലെയെന്നീടൊപ്പം നിൽക്കും നേരത്ത് മേല്ലെ നീ നുള്ളി വീണ്ടും ഉള്ളം കൈയത്ത് നമ്മൾ തമ്മിൽ ചേരാതില്ലാ മുല്ലപ്പൂക്കാലം (എൻ നെഞ്ചിനുള്ളിൽ .. )
Song information
Music: 4 മ്യൂസിക്
Lyricist: രാജീവ് ആലുങ്കൽ
Singer: ഹരി രവീന്ദ്രൻഎവെലിൻ വിൻസെന്റ്
Film/album: വിധി
Explore this song
- Singer: ഹരി രവീന്ദ്രൻഎവെലിൻ വിൻസെന്റ്
- Film / album: വിധി
- Composer: 4 മ്യൂസിക്
- Lyricist: രാജീവ് ആലുങ്കൽ