Malayalam lyrics
എരുമേലിൽ പേട്ടതുള്ളി സ്വാമിതിന്തകത്തോം ഒരുമനസായ് താളംതുള്ളി അയ്യപ്പത്തിന്തകത്തോം അമ്പലപ്പുഴക്കാരോ അതോ ആലങ്ങാട്ടുകാരോ അമ്പലത്തിരുനടയിലൊപ്പം ചോടുവച്ചവരാരോ തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തിന്തകത്തോം ഇരുമുടിക്കെട്ടുമേന്തി ശരണമുറച്ചുപാടി നടവഴിനാലുംചുറ്റി തൊഴുതുതുള്ളി മതമേതെന്നറിയാത്ത ജാതിയേതെന്നറിയാത്ത മനസുകൾക്കൊരുജാതി മനുഷ്യജാതി മതമൊന്നേ മലവാഴും അയ്യപ്പസ്വാമി [സ്വാമിതിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം അയ്യപ്പത്തിന്തകത്തോം തോം സ്വാമിതിന്തകത്തോം തിന്തകത്തിന്തകത്തിന്തകത്തിന്തക സ്വാമിതിന്തകത്തോം തിന്തകത്തിന്തകത്തിന്തകത്തിന്തക അയ്യപ്പത്തിന്തകത്തോം] എല്ലാം കാണുമവൻ വില്ലാളിവീരനയ്യൻ ഏവതുമറിയുമപ്പൻ അയ്യപ്പൻ ഉച്ചനീചത്വങ്ങളില്ലാ വർണ്ണഭേദമില്ലാ മുദ്രധയണിഞ്ഞാലേവരും സ്വാമിമാർ കറുപ്പുധരിച്ചാലേകോദര സോദരർ [സ്വാമിതിന്തകത്തോം തോം അയ്യപ്പത്തിന്തകത്തോം അയ്യപ്പത്തിന്തകത്തോം തോം സ്വാമിതിന്തകത്തോം തിന്തകത്തിന്തകത്തിന്തകത്തിന്തക സ്വാമിതിന്തകത്തോം തിന്തകത്തിന്തകത്തിന്തകത്തിന്തക അയ്യപ്പത്തിന്തകത്തോം]
Song information
Music: എം കെ അർജ്ജുനൻ
Lyricist: ജി നിശീകാന്ത്
Singer: പി ജയചന്ദ്രൻ
Film/album: എല്ലാം സ്വാമി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്