Malayalam lyrics
ഉണരുകയാണോ താമര പൈങ്കിളി പൈതൽ ഉയരുകയാണോ താരക തൂമലർ തോപ്പിൽ (2) പുലർകാലം.. തരുമൊളിയുടെ ചൂടിൽ ഇളം മഞ്ഞിൻ... കുളിരല മറമാറ്റി .. മണിക്കൂടിൻ ചെറു കതകുകൾ നീക്കി സ്വയം മാറീ ..പുതു ചിറകുകൾ ചൂടി വളരുകയാണോ പൈങ്കിളി പൈതലിൻ ഉള്ളിൽ മുകിലുകൾ പുൽകാൻ ആയിരം കൈയുള്ള മോഹം.. വെയിൽ തീയിൽ... ചിറകിട തകരാതെ .. കിളിത്തൂവൽ വഴികളിലുതിരാതെ ഇടം നെഞ്ചിൽ ...നിറപുളകവുമായി അവൾ പാടീ ..അതിമധുരമൊരീണം മിഴികളിലാകെ കൗതുക മല്ലിക ചൂടി മുകിലുകൾ മുത്തും ഓമന പൈതലെ നോക്കി മലർച്ചുണ്ടിൽ ഒരു നറു ചിരിയോടെ മുളം തണ്ടിൽ ..സ്വരകണികകൾ പാകി ഇടം നെഞ്ചിൽ നിറപുളകവുമായി അവൾ പാടീ ..അതിമധുരമൊരീണം
Song information
Music: ഗോപി സുന്ദർ
Lyricist: സന്തോഷ് വർമ്മ
Singer: സയനോര ഫിലിപ്പ്
Film/album: ഉദാഹരണം സുജാത
Explore this song
- Singer: സയനോര ഫിലിപ്പ്
- Film / album: ഉദാഹരണം സുജാത
- Composer: ഗോപി സുന്ദർ
- Lyricist: സന്തോഷ് വർമ്മ