Malayalam lyrics
കണ്ണും ചിമ്മി ചൊല്ലും ജാലമത് കണ്ട് തെന്നി തെന്നി വീഴുമ്പോൾ (2) തന്ത്രമോ തലമേലെ..തന്ത്രിയോ തലകീഴേ ഉദയമോ പടിഞ്ഞാറോ... അന്തിയോ കിഴക്കായോ..ഹോ ..ഹോ .. കണ്ണും ചിമ്മി ചൊല്ലും ജാലമത് കണ്ട് തെന്നി തെന്നി വീഴുമ്പോൾ... കണ്ടതോ കളിയരങ്ങ്..കാണാത്ത കൺകെട്ട് ചമയമത് മാറി വരും.. കഥയറിയും നേരത്ത് പേയ് വാഴും ഇടം ശാന്തിയെഴും മാടം മുഖമറകളഴിയുമ്പോൾ ... പേയ് വാഴും ഇടം ശാന്തിയെഴും മാടം മുഖമറകളഴിയുമ്പോൾ ... ഗണിതമേങ്ങോ കളിളെങ്ങോ ഗതിയില്ലാ വഴിയായോ.. കണ്ണും ചിമ്മി ചൊല്ലും ജാലമത് കണ്ട് തെന്നി തെന്നി വീഴുമ്പോൾ... പെട്ടതോ.. പെരുവഴിയിൽ.. പണമില്ല.. പണി വഴിയിൽ... അടിയിടങ്ങൾ കൂടെ വരും അടവിടറും നേരത്ത്.... മോഹ ജാലം വീഴും ദാഹനീര് തേടും മുഖപടങ്ങളഴിയുമ്പോൾ.... മോഹ ജാലം വീഴും ദാഹനീര് തേടും മുഖപടങ്ങളഴിയുമ്പോൾ.... കനവിതെങ്ങോ നിനവിതെങ്ങോ കണികാണാ വഴിയായോ... കണ്ണും ചിമ്മി ചൊല്ലും ജാലമത് കണ്ട് തെന്നി തെന്നി വീഴുമ്പോൾ (2) തന്ത്രമോ തലമേലെ..തന്ത്രിയോ തലകീഴേ ഉദയമോ പടിഞ്ഞാറോ... അന്തിയോ കിഴക്കായോ..ഹോ ..ഹോ .. കണ്ണും ചിമ്മി ചൊല്ലും ജാലമത് കണ്ട് തെന്നി തെന്നി വീഴുമ്പോൾ
Song information
Music: നിശാന്ത് തപസ്യ
Lyricist: എസ് ചന്ദ്ര
Singer: സയനോര ഫിലിപ്പ്
Film/album: മൈഥിലി വീണ്ടും വരുന്നു
Explore this song
- Singer: സയനോര ഫിലിപ്പ്
- Film / album: മൈഥിലി വീണ്ടും വരുന്നു
- Composer: നിശാന്ത് തപസ്യ
- Lyricist: എസ് ചന്ദ്ര