Malayalam lyrics
ഏതോ മുകിൽ തുമ്പിൽ.. തൂവൽ പൊഴിയുമ്പോൽ ... പാടാമൊരു ഗാനം കാതിൽ കുളിരോടെ ഒരു പൊൻ പുലർവേളയിൽ ശലഭങ്ങളായി നാം പുതുജന്മമാടുന്നുവോ പിരിയാതോരെ വാനിൽ ..ഹോ.. ഏതോ മുകിൽ തുമ്പിൽ തൂവൽ പൊഴിയുമ്പോൽ നിന്നോർമ്മയാലേ എന്നുള്ളിലോരോ കണ്ണീർക്കിനാവും സുസ്മേരമായ് നിൻ ചുണ്ടിലെന്തേ എൻ പേരുപോലും മൺവീണ പാടും സംഗീതമായ് ... രാവിന്റെയോരോ യാമങ്ങൾ പോലും നിൻ മൗനമാകും പുതുമഞ്ഞിലരുളി ഒരു പൊൻ പുലർവേളയിൽ ശലഭങ്ങളായി നാം പുതുജന്മമാടുന്നുവോ പിരിയാതോരെ വാനിൽ ..ഹോ.. ഏതോ മുകിൽ തുമ്പിൽ ... തൂവൽ പൊഴിയുമ്പോൽ... ഇന്നെന്തു ഭംഗി എൻ മുന്നിലേതോ സൗവർണ്ണ സന്ധ്യാ ശ്യാമാംബരം ..നീ എൻ മോഹമാകും പോൺ തോണി ദൂരെ ചന്ദ്രോദയം പോൽ നിന്നെ തിരഞ്ഞു നോവിന്റെയോരോ ഭാരങ്ങൾ പോലും എൻ നെഞ്ചിലേതോ നവനീതമായി മാറി ഒരു പൊൻ പുലർവേളയിൽ ശലഭങ്ങളായി നാം പുതുജന്മമാടുന്നുവോ പിരിയാതോരെ വാനിൽ ..ഹോ.. ഏതോ മുകിൽ തുമ്പിൽ ... തൂവൽ പൊഴിയുമ്പോൽ..
Song information
Music: നിശാന്ത് തപസ്യ
Lyricist: റഫീക്ക് അഹമ്മദ്
Singer: സൂരജ് സന്തോഷ്മൃദുല വാര്യർ
Film/album: മൈഥിലി വീണ്ടും വരുന്നു
Explore this song
- Singer: സൂരജ് സന്തോഷ്മൃദുല വാര്യർ
- Film / album: മൈഥിലി വീണ്ടും വരുന്നു
- Composer: നിശാന്ത് തപസ്യ
- Lyricist: റഫീക്ക് അഹമ്മദ്