Malayalam lyrics

ഇളം നിലാമഴ പോലെ നീ
വരൂ നീഹാരദൂതികേ
മനം തരാമിനി തെന്നലേ
സ്വനം തരാം മൃദുഹാസമേ

കുളിരുമീ താരയാമം
കുറുമൊഴീ സ്നേഹഗീതം
പവിഴമഴകിൻ മധുരമുതിരും
കിനാവായ് വന്നു നീ (ഇളം)

നിറം ചാർത്തിയാടു നീ
തരള സാമഗാനം പാടിടാം
മനം പോലെ നിന്നിലെ
സ്വരനിരാതമായ് ഞാൻ ചേർന്നിടാം
ഗഗനവീഥിയിൽ വെൺപിറാവു
പോൽ കുറുകും ഇളം കാറ്റായ്
മേഘം പൂത്തു മാനം പെയ്തു
മിന്നാരപ്പൂവേ (ഇളം)

സുഖം മൗനരാഗമായ്
സരസതീരയാമം ലോലമായ്
ലയം ലാസ്യഭാസുരം
നടനദേവകാന്തി ശോഭയായ്
കസവണിഞ്ഞൊരു മൃദുല ഹാരമായ്
നിൻ മേനിയിൽ പടരാം
കണ്ണും കണ്ണും ചേരും നേരം
മന്ദാരച്ചേലിൻ (ഇളം)

Song information

Music: സാജൻ കെ റാം

Lyricist: റഫീക്ക് അഹമ്മദ്

Singer: ശ്രീനിവാസ്ശ്വേത മോഹൻ

Film/album: ജോസേട്ടന്റെ ഹീറോ

Explore this song