Malayalam lyrics

ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം
ഒഴുകിടും കാലമേ ചേക്കേറാൻ ഇടതരൂ
നിൻ താളം പകർന്നു തന്നേ പോ

കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം
മിന്നും മിന്നി മായും മിന്നാമിന്നി
പോലെ പോകവേ...
ചെറുതാരമേ നീ പൊലിയുന്ന പോലെ
സ്വപ്നങ്ങൾ താനേ അണയുന്നുവോ

എന്നുള്ളിലായിരം കനലെരിയുമ്പോഴും
ഗാനമായ് പൂവിടും നെഞ്ചിലെ നൊമ്പരം ഹാ
സമയമേ നിൻ‌മനം അറിയുവാനാകുമോ
നീയും ഞാനും തിരകളിൽ അലിയുമ്പോൾ

ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം
ഒഴുകിടും കാലമേ ചേക്കേറാൻ ഇടതരൂ
നിൻ താളം പകർന്നു തന്നേ പോ

Song video

Watch on YouTube

Song information

Music: അബി സാൽ‌വിൻ തോമസ്

Lyricist: ഡി സന്തോഷ്

Singer: വിനീത് ശ്രീനിവാസൻ

Film/album: പൈസ പൈസ

Explore this song