Malayalam lyrics

പലവട്ടം കാത്തു നിന്നു ഞാൻ കോളെജിൻ മൈതാനത്ത്
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ
അഴകോലും പെൺ മൈനേ
കൊതിക്കുന്നു ഞാൻ നിന്നെ
ചെന്താമര വിരിയും പോലൊരു
പുഞ്ചിരി നൽകൂല്ലേ
(പലവട്ടം...)
പെൺ മനസ്സിൽ പ്രതിഷ്ഠ നേടാൻ
കൊതിച്ചതാണീ നെഞ്ചം
തകർത്തടുക്കി പെട്ടീലാക്കീല്ലേ
പൊൻ പ്രഭാതം വിടരും നേരം
കുളിച്ചു റെഡിയായ് വന്നു
കൊതിച്ച പെണ്ണോ ചീത്ത വിളിച്ചില്ലേ
ഇളിഭ്യനായി വിഷണ്ണനായി
ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)

നിരാശകാമുക ലോകത്തിലൊരു
പ്രധാനിയായ് നിന്നു
സപ്ലികൾ തീർത്തൊരു കൊട്ടാരത്തിൽ
മുന്നിൽ പകച്ചു നിന്നു
മാതാപിതാക്കൾ ഗുണ്ടകളായില്ലേ
ഇളിഭ്യനായി വിഷണ്ണനായി
ഏകാന്തനായ് ഞാൻ നിന്നു
(പലവട്ടം...)

Song information

Singer: വിനീത് ശ്രീനിവാസൻ

Film/album: കോഫീ‌@ എം ജി റോഡ്

Explore this song