Malayalam lyrics

മൃതിപാഠം മറക്കാനോ മൃഗമനസ്സേ കൊതിച്ചോ നീ
നിണമെന്നും നുണയും മോഹം മതിയാവുകയോ (2)
ഓഹോ ഓഹോ ഓ ഹോ......
ഇരുട്ടിൻ വഴിത്താരയെങ്ങോ അകന്നു മറഞ്ഞില്ലെ
അടുപ്പിൻ മുഖച്ഛായ നൽകും വെറുപ്പോ മാറിയില്ലേ
മേളപദങ്ങൾ നടമാടുന്ന സിരയാകെ
ജീവസ്വരങ്ങൾ നീ ചൂടുന്നോ കുളിരിൽ
മൺ വീണയുണരുന്നു നല്ലീണമൊഴുകുന്നു
നിൻ ജന്മമിനീയെന്നും പുതു സംഗീത സദിരല്ലേ
എങ്ങും ഉത്സവം തിരി തെളിയും
ആ വേളിക്കാറ്റല്ലേ  ചൊടി നിറയെ
ഓഹോ ഓഹോ ഓ ഹോ....
അള്ളാഹു അക്ബർ അള്ളാഹു അക്ബർ.....
ബാങ്കിനലയും മണി മീട്ടുന്നൊരു ശ്രുതിയും
ശംഖിൻ ഒലിയും ഒന്നാകുന്നൊരീയുലകിൽ
നിന്നുള്ളിലുടനീളെ പൊള്ളുന്ന പകയാകെ
ഇന്നാരുമറിയാതെ അണഞ്ഞാറുന്ന സുഖമല്ലേ
എങ്ങുംസന്തോഷം തിര ഞൊറിയേ
ആ വേളിക്കാറ്റല്ലേ ചൊടി നിറയെ

Song information

Music: ശ്യാം ധർമ്മൻ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: വിനീത് ശ്രീനിവാസൻ

Film/album: കേരളോത്സവം

Explore this song