Malayalam lyrics

തന്താനേലേലോ പാട്ട്

മനസ്സിലൊരു നീരാട്ട്

അന്തിപ്പൂവാനം പോലെ

ഉയിരിലുള്ള താരാട്ട്

കൊഞ്ചും കുരുന്നു വാവേ

നെഞ്ചം കടഞ്ഞൊരീണം

ചുണ്ടിൽക്കവിഞ്ഞു താനേ

മെല്ലെത്തലോടി നിന്നെ

കണ്ണേ നീ കേട്ടുറങ്ങ്

പൊന്നേയുറങ്ങ് ഓ...ഓ...ഓ...ഓ..

(താന്താനേലേലോ...)
തിങ്കളിന്നെന്റെ കൈകളിൽ വീണുവോ ഓ..

തങ്കമായ് എന്റെ ഉമ്മകൾ കൂടിയോ

തനാനാനേനേ തനാനാനേനേ തനാനേ (2)

നിധിയേ സുഖനിധിയേ

പൊന്നേ കണ്ണേ പുള്ളിമാനേ

(താന്താനേലേലോ...)

ഉണ്ണിയിന്നെന്റെ കണ്ണനായ് വന്നുവോ ഓ...

ഓ വെണ്ണ നൈവേദ്യമുണ്ണുവാൻ നിന്നുവോ

മുളം തണ്ടുള്ള കുയിൽ നീയല്ലയോ താനാനാ

ഇളം തേനിന്റെ കടൽ തുള്ളുന്നുവോ തനാനാ

നിധിയേ സുഖനിധിയേ

പൊന്നേ കണ്ണേ പുള്ളിമാനേ

(താന്താനേലേലോ...)

Song video

Watch on YouTube

Song information

Music: ശരത്ത്

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: വിനീത് ശ്രീനിവാസൻ

Film/album: പുള്ളിമാൻ

Explore this song