Malayalam lyrics
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പ്പൂക്കളുമായ് നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു നില്പവളാരോ? ഒരു സങ്കീര്‍ത്തനംപോലേ-ഒരു ദു:ഖ സങ്കീര്‍ത്തനംപോലേ പൊന്‍പറകൊണ്ടുനീ സ്നേഹമളന്നൂ കണ്ണുനീരിറ്റിച്ചതേറ്റുവാങ്ങി ധന്യയായ്ത്തീര്‍ന്നൊരാ കന്യകയെന്തിനായ് ഇന്നും കാതോര്‍ത്തുകാത്തിരിപ്പൂ? ഈ കല്ലറതന്‍ അഗാധതയില്‍-ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ? മൃത്യുവിന്‍ കൊത്തേറ്റു നൂറായ് നുറുങ്ങും ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ? ഏതോ നിഗൂഢമാം മൌനം വിഴുങ്ങിയ നാദത്തിനുണ്ടാമോ മാറ്റൊലികള്‍? ശത്രുവിന്‍ വെട്ടേറ്റുവീണവര്‍തന്‍-ചുടു രക്തത്തില്‍ പൂക്കള്‍ വിടരും
Song information
Music: രവീന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: എന്റെ ഹൃദയത്തിന്റെ ഉടമ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ ഹൃദയത്തിന്റെ ഉടമ
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്