Malayalam lyrics

ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ
എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി
മണ്ണും വിണ്ണും മൂടി..
പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ  താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ 
ആദ്യരാവിന്നോർമ്മപ്പൂക്കൾ ചൂടി ..ആ
മാലാഖപ്പെണ്ണേ നീ വാ.. വാ.. വാ
ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ
ഏദൻ പൂങ്കാവായി മൂകം

ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ
എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി
മണ്ണും വിണ്ണും മൂടി..
പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ  താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ 

വസന്തങ്ങൾ മാഞ്ഞേ പോയി..
സുഗന്ധങ്ങൾ തോർന്നു പോയി
മനസ്സിന്റെയോരത്തിൽ മനം പെയ്തു പിന്നെയും
ആ മഴയുടെ വിരലുകൾ തഴുകിയ രാവിൻ
സുരഭില മലരുകളുതിരുമ്പോൾ
ആ മദഭര ലഹരികൾ വിതറിയ രാവിൻ
തരളിത കിസലയ തൽപ്പത്തിൽ
വന്നിരുന്നു നീ വെണ്‍ പിറാവുപോൽ
ഉള്ളിനുള്ളിൽ നീ മഞ്ഞുതുള്ളിയായി
 
ഇന്നലെയോളം വന്നണയാത്തൊരു മഞ്ചുനിലാവേ
എങ്ങനെയിന്നീ ചന്ദനമഴയായി ചെമ്പക മണമായി
മണ്ണും വിണ്ണും മൂടി..
പൊൽത്തിരിനാളം കണ്ടു പൊലിഞ്ഞൊരു
മഞ്ഞണിരാവിൻ  താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ
മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ  ..ആ ..ആ

Song video

Watch on YouTube

Song information

Music: ഷാൻ റഹ്മാൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിജയ് യേശുദാസ്ശ്വേത മോഹൻ

Film/album: പ്രെയ്സ് ദി ലോർഡ്‌

Explore this song