Malayalam lyrics

ഇന്നുരാവിൽ പൂനിലാവിൽ 
ഉന്മാദനൃത്തം നമ്മളാടുമ്പോൾ
മാനസത്തിൽ തേൻനിലാവ് 
അനുരാഗ ഗീതകങ്ങൾ പാടുന്നു
നാദം എന്നുള്ളിലായ്
താളം നിന്നുള്ളിലായ്
നാദ താളമേളമോടെ കാമിനിയായ് മോഹിനിയായ് കൂടാമോ ഹോയ്
(ഇന്നുരാവിൽ...)
ഹൃദയം പൊൻവീണ മീട്ടുമ്പോൾ
എൻദാഹം നിന്നെ പൊതിയുന്നു
hi darling my heart is only for you
ഹൃദയം പൊൻവീണ മീട്ടുമ്പോൾ
എൻദാഹം നിന്നെ പൊതിയുന്നു
ഏകനായ് ഞാൻ...പാടിടുന്നു 
ഏകനായ് ഞാൻ പാടിടുന്നു 
രാഗവീണ മീട്ടി നീളെ
(ഇന്നുരാവിൽ...)
ഓമൽകരമെന്നെ പുൽകുമ്പോൾ
മനമാകെ കോരിത്തരിക്കുന്നു
വന്നിടട്ടെ ഞാൻ ..നിന്റെയുളളിൽ
വന്നിടട്ടെ നിന്റെയുള്ളിൽ 
വർണ്ണരാജി പൂകി പുൽകി
(ഇന്നുരാവിൽ...)

Song information

Music: എ ടി ഉമ്മർ

Lyricist: വാസൻ

Singer: എസ് പി ബാലസുബ്രമണ്യം

Film/album: ഈശ്വരമൂർത്തി ഇൻ

Explore this song