Malayalam lyrics

പാല്‍നിലാവിലെ പവനിതള്‍ പൂക്കളേ
താലോലമായ് പാടാമിനി ആരാരിരോ
(പാല്‍നിലാ‍വിലെ... )
താരകം ചൊരിഞ്ഞ ബാഷ്പമായ്
കരളലിയുമീ വിലോല കൌതുകങ്ങളായ്
ഇതാ പോയകാലം നേര്‍ത്ത തിങ്കള്‍ കീറു പോലെ
തഴുകുവാന്‍ വരും...
(പാല്‍നിലാവിലെ ..)

ജീവനില്‍ പതംഗ ഗാനമായ്
പുലരികളില്‍ ഈറനാം തുഷാര ഗീതമായ്
കുറേ മോഹമിന്നും താത നെഞ്ചിന്‍ സാന്ദ്രഭാവം
കവരുവാന്‍ വരും..
(പാല്‍നിലാവിലെ ..)

Song information

Music: രവീന്ദ്രൻ

Lyricist: കെ ജയകുമാർ

Singer: എസ് പി ബാലസുബ്രമണ്യം

Film/album: ബട്ടർ‌ഫ്ലൈസ്

Explore this song