Malayalam lyrics

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

സപ്ലിയുണ്ട് കയ്യിലേറെ ഭാരമുണ്ട് തലയിലേറെ

മർദ്ദമുണ്ട് വീട്ടിലേറെ

സപ്ലിയുണ്ട് കയ്യിലേറെ ഭാരമുണ്ട് തലയിലേറെ

മർദ്ദമുണ്ട് വീട്ടിലേറെ

ഇപ്പോ ഞാൻ തെക്കേപ്പറമ്പിലെ വാഴ\

ഗുണമില്ല വളമില്ല കുലയ്ക്കാത്ത വാഴ

പക്ഷേ നാട്ടിൽ ഞാൻ റോൾ മോഡലാടാ

അവർ പറയും എന്നെക്കണ്ട് പഠിക്കിനെന്നെടാ

എനിക്കുള്ള ഏകബലം എന്റെ കൂട്ടുകാരാ

ഞങ്ങൾക്കുള്ള ഏകഭാരം എക്സാം സപ്ലിയാടാ

എക്സാം ഒന്ന് അടുത്താൽ മൊത്തം പഠിത്താടാ

എന്നിട്ടും തല നിറയേ സപ്ലി ഭാരമാടാ

പുസ്തകങ്ങൾ എടുത്ത് കന്നാപിന്നാ മറിച്ച്

ഉറക്കങ്ങൾ കളഞ്ഞ് കുത്തിരുന്ന് പഠിച്ച്

പുസ്തകത്തിൻ താളുകൾ വെട്ടിമുറിച്ചടുത്ത്

ഇത്തവണയെങ്കിലും ഞാൻ ജയിക്കുമെന്നുറച്ച്

ഭൂതകാലം നോക്കി ഇരിക്കേണ്ട, പോട്ടെ കോപ്പ്

ഭാവികാലം ഇന്നു മുന്നിലുണ്ട് ഒരു ഹോപ്പ്

വർത്തമാനകാലത്തിന്നു വർത്തമാനം സ്റ്റോപ്പ്

തുടങ്ങിക്കോ ഇന്നു നിന്റെ ഹാർഡ് വർക്കിംഗ് ലൂപ്പ്

കനവുകൾ കടവുകൾ എല്ലാം താണ്ടി

കടവുകൾ പടവുകൾ എല്ലാം കേറി

അടവുകൾ തടവുകൾ എല്ലാം പയറ്റി

അടവുകൾ തടവുകൾ എല്ലാം പയറ്റി

പൊരുതണം ജയിക്കണം നെഞ്ചു വിരിച്ച് നടക്കണം

പൊരുതണം ജയിക്കണം നെഞ്ചു വിരിച്ച് നടക്കണം

പോരാട് നേരാട് നെഞ്ചോട് നീയാട്

കണ്ണില്ലാ രാജ്യത്ത് കണ്ണായി നീ വാഴ്

നേരില്ലാ രാജ്യത്ത് നേരായി നീ വാഴ്

പാളീ എക്സാം പാളീ

തൂക്കീ എന്റെ തുണ്ട് സാർ തൂക്കീ

കാലങ്ങൾ മാറീ കാതങ്ങൾ താണ്ടീ

സ്വപ്നങ്ങൾ ഏറീ നാമെങ്ങോ പോകും

കണ്ണീരു വാർത്തീ ചെറുപുഞ്ചിരി തൂകീ

മൗനത്തിൻ കണ്ണീരായി നാം നിന്നീടും

ഓർമ്മകൾ തൻ കളിവീട്ടിൽ

കൂട്ടർ തൻ കൂട്ടത്തിൽ

പ്രണയിനിതൻ ഓണക്കാലം

ഓർമ്മയിൽ വാഴും

ഇനി നാം കണ്ടുമുട്ടുമോ

കണ്ടാൽ അത് ഓർമ്മ കിട്ടുമോ

നിമിഷങ്ങൾ കൂട്ടിവെക്കുമോ

ഇരവുകളിൽ എല്ലാരും

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

പാളീ എക്സാം പാളീ

തൂക്കീ എന്റെ തുണ്ട് സാർ തൂക്കീ

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

ഇന്നീ ജീവിതം നശിച്ച പോർക്കളം

ഇന്നീ ജീവിതം

Song information

Music: ജാക്സൺ വിജയൻ

Lyricist: സിനാൻ എബ്രഹാം

Singer: ജാക്സൺ വിജയൻ

Film/album: ആനന്ദപുരം ഡയറീസ്

Explore this song