Malayalam lyrics

ഇതിലേ ഇതിലേ എന്നോമനപ്പൈതലേ

അകലെ നീലാകാശം ചുറ്റി വരാം

മധുരക്കിനാവിന്റെ കമ്പളത്തിൽ

മഴവില്ലിൻ മലർവനി കണ്ടു വരാം
പൊന്നലുക്കോലുന്ന പട്ടുക്കുടക്കീഴിൽ

ഉണ്ടൊരു രാജകുമാരി

ചമ്പകപ്പൂ പോലെ ചന്ദ്രക്കല പോലെ

ചന്ദനത്തളിർവള്ളി പോലെ

മുത്തു പൊഴിയും നിലാവിൽ നിങ്ങ

ളൊത്തു ചേർന്നോടിക്കളിക്കും (ഇതിലേ..)

സ്വർണ്ണച്ചിറകുമായ് പായും കുതിരമേൽ

ഒന്നിച്ചു സഞ്ചരിച്ചീടാം

കണ്മണീ നിന്നെയാ വെണ്മുകിൽ മേടയിൽ

അൻപാർന്നു കൊണ്ടന്നിരുത്തും

സ്വപ്നങ്ങൾ പൂക്കളായ് മാറും

നിങ്ങളൊത്തു ചേർന്നാ പൂക്കൾ കോർക്കും (ഇതിലേ...)

----------------------------------------------------------------------------

Song information

Music: എം ജയചന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: സുജാത മോഹൻ

Film/album: പുലർവെട്ടം

Explore this song