Malayalam lyrics
ഓടക്കുഴൽ വിളി കേട്ടിന്നൊരോണനിലാക്കിളി പറന്നു വന്നു തൂവൽച്ചിറകടിച്ചവളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു തിടുക്കത്തിൽ പറക്കണ പറവയല്ലേ ചുണ്ടിലൊരു പിടി പിണക്കത്തിൻ കവിതയില്ലേ ആവണിത്തിങ്കളല്ലേ നീ മാനത്തെ തോണിയല്ലേ (ഓടക്കുഴൽ...) മാമാങ്കം കാണും മാലേയക്കാവിൽ മാവേലി വന്നിറങ്ങീ ഉത്രാടം നാളിൽ ഉരുളിയ്ക്കു മുൻപിൽ ഉണ്ണിയ്ക്ക് ചോറൂണ് അമ്പോറ്റിത്തമ്പ്രാനിന്നന്തിക്കാറാട്ട് പഞ്ചാരിപ്പൊൻപൂരം തുടിയിൽ തൃത്താളം തകഝമി തകഝണു ധിമിതകഝണുതക തായമ്പകമേളം (ഓടക്കുഴൽ...) കാക്കാത്തിപ്പെണ്ണിൻ കൈനോട്ട പാട്ടിൽ കല്യാണം വന്നിറങ്ങീ ആരാരോ തീർക്കും മണിയൂഞ്ഞലാടാൻ അമ്പാടിക്കണ്ണൻ കുണുങ്ങീ തൃക്കാക്കരയപ്പാ നിൻ തൃക്കാൽ തൊട്ടോട്ടേ തൃപ്പൂണിത്തുറ മണ്ണിൽ തുമ്പ തിരഞ്ഞോട്ടേ തകഝമി തകഝണു ധിമിതകഝണുതക മോഹിനി മയിലാട്ടം (ഓടക്കുഴൽ...)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: വിജയ് യേശുദാസ്കെ എസ് ചിത്ര
Film/album: കുടമുല്ലപ്പൂ - ആൽബം
Explore this song
- Singer: വിജയ് യേശുദാസ്കെ എസ് ചിത്ര
- Film / album: കുടമുല്ലപ്പൂ - ആൽബം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി