Malayalam lyrics

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടകന്നു..

എവിടെയോ പോയ്മറഞ്ഞു..

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടയച്ചു..

അകലാൻ അനുവദിച്ചു..

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം സഹിച്ചു നീ..

എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം അറിഞ്ഞു നീ

എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ..

ഒരുനാളും അകലാതിരുന്നേനെ..

നിൻ അരികിൽ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിൻ ചൂടെറ്റുണർന്നേനെ..

ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനെ..

ഞാൻ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികിൽ നീ വന്നില്ലാ..

മടിയിൽ തലചായ്ച്ചുറങ്ങിയില്ലാ..എൻ മാറിൻ ചൂടെറ്റുണർന്നീല്ലാ..

എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..

അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..

“നിനക്കായ് തോഴാ പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..”

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..

അന്നു ഞാൻ പാടിയ പാട്ടിൻ‌റെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..

“നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.”

ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...

Song information

Music: എം ജയചന്ദ്രൻ

Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ

Singer: കെ ജെ യേശുദാസ്സുജാത മോഹൻ

Film/album: നോവൽ

Explore this song