Malayalam lyrics
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ മലരണിപൊയ്കകൾ മരതകക്കാവുകൾ പുലരികൾ സന്ധ്യകൾ പൗർണ്ണമിരാവുകൾ വിരുന്നൊരുക്കി ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ ഇന്നൊന്നായ് വിടരുമ്പോൾ അവയുടെ മിഴിയിൽ എല്ലാമെല്ലാം പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ അവയുടെ ചുണ്ടിൽ എല്ലാമെല്ലാം തിരുമധുരം തിരുമധുരം പകരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ അവയുടെ ഗന്ധം ഇരുകരളുകളിൽ ആറാത്ത സ്നേഹമായ് പടരുന്നു അവയുടെ പുളകം മണിയറതന്നിൽ ആനന്ദനിർവൃതിയായ് തീരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ
Song video
Song information
Music: മോഹൻ സിത്താര
Lyricist: മധു ആലപ്പുഴ
Singer: കെ ജെ യേശുദാസ്
Film/album: കല്യാണ ഉണ്ണികൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കല്യാണ ഉണ്ണികൾ
- Composer: മോഹൻ സിത്താര
- Lyricist: മധു ആലപ്പുഴ