Malayalam lyrics
ആരോടും മിണ്ടാതൊന്നെ നിൻ കാതോരം ചൊല്ലിത്തന്നേ കാണതെന്നുള്ളിൽ നിന്നേ നീ പൂവായി പൂത്തു പെണ്ണെ മെല്ലെ മെല്ലെ നിന്റെ കണ്ണിൽ മിന്നിത്തെന്നും തെന്നൽ പോലെ മെല്ലെ മെല്ലെ നിന്റെ കണ്ണിൽ മിന്നിത്തെന്നും തെന്നൽ പോലെ ആരോടും മിണ്ടാതെന്തേ നിൻ കാതോരം ചൊല്ലിത്തന്നേ കാണതെന്നുള്ളിൽ നിന്നേ നീ പൂവായി പൂത്തു പെണ്ണെ ഓ .... ആയിരമായിരമാശകളാൽ നീയിന്നും എന്നെ മൂടവേ ഓർമ്മകളെന്തിനോ ദൂരെ മാഞ്ഞു നീ പാടും പാട്ടിൻ വിതുമ്പലായ് ഇതളായി നീ പൊഴിഞ്ഞുവോ മറുവാക്ക് ചൊല്ലിടാതെ കനലായി ഞാനെരിഞ്ഞിടാൻ ആരോ തേടും ദൂരെ ... ഓ ... ആരോടും മിണ്ടാതൊന്നെ നിൻ കാതോരം ചൊല്ലിത്തന്നേ കാണതെന്നുള്ളിൽ നിന്നേ നീ പൂവായി പൂത്തു പെണ്ണെ മെല്ലെ മെല്ലെ നിന്റെ കണ്ണിൽ മിന്നിത്തെന്നും തെന്നൽ പോലെ മെല്ലെ മെല്ലെ നിന്റെ കണ്ണിൽ മിന്നിത്തെന്നും തെന്നൽ പോലെ ഓ ....
Song information
Music: നഹൂം എബ്രഹാം
Lyricist: എസ് ചന്ദ്ര
Singer: ജിതിൻ രാജ്
Film/album: നീർമാതളം പൂത്ത കാലം
Explore this song
- Singer: ജിതിൻ രാജ്
- Film / album: നീർമാതളം പൂത്ത കാലം
- Composer: നഹൂം എബ്രഹാം
- Lyricist: എസ് ചന്ദ്ര