Malayalam lyrics
ആയിരം സ്വർണ ജ്വാലയായ് മാനസം... രാകിടാം ഈയിടങ്ങളിൽ ജീവിതം... ആളുമുലയാകേ... ആറുമഴലാകേ... നോവെരിഞ്ഞു തീരുമിങ്ങു താനേ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... പകലുമിരവും യാത്ര തുടരാം... വഴുതി വീണാൽ വീണ്ടുമുയരാം... നാം എഴുതിടും ചരിതമീ... കഥാ... പതിയേ നീക്കാം ചുവടുകൾ... പിറകേയാക്കാം പലതുമേ... ഉയരെ ഏറാം പടവുകൾ... പൊരുതി നേടാം വിജയമേ... ഓർമ്മകൾ കാവലായിതാ കൂടവേ... പോയിടും വീഥി തോറുമേ എന്നുമേ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ജലധിയായ് ഇന്നു സിരകളിലൊഴുകീ... അളവിടാ ദാഹമൊരുചുടു തിരയായ്... ഹൃദയമേ, നിൻ്റെ മറുപടി പറയൂ... വിധികളേ, നിൻ്റെ വരികളിലെഴുതൂ... ആ....
Song information
Music: മണികണ്ഠൻ അയ്യപ്പ
Lyricist: വിനായക് ശശികുമാർ
Singer: കാർത്തിക്
Film/album: ദി ഗാംബ്ലർ
Explore this song
- Singer: കാർത്തിക്
- Film / album: ദി ഗാംബ്ലർ
- Composer: മണികണ്ഠൻ അയ്യപ്പ
- Lyricist: വിനായക് ശശികുമാർ