Malayalam lyrics

ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
ഉണരും വേളയിൽ
കരയേറും വീചികൾ
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
ഭൂമിയിൽ സ്ത്രീയുടെ ഗന്ധം
തെന്നലിൽ കാമുക മന്ത്രം
പനിമതി വിടരവേ
കതിരൊളി പൊഴിയവേ
മാദകശയ്യയിൽ മന്മദ-
ഞാണൊലി കേൾക്കവേ
ലഹരിയിൽ ആറാടി
രതിരഹസ്യം കൈമാറി
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
നഗ്നത പൂവിടും നേരം
ജീവനിൽ യൗവ്വനദാഹം
ഉടലുകൾ പുളയവേ
നിഴലുകൾ പിണയവേ
ചുണ്ടുകൾ തങ്ങളിൽ
ചുംബനമുദ്രകൾ ചാർത്തവേ
ഒരു നിമിഷം ഒന്നായി
ഒരു മധുരം കൈമാറി
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
ഉണരും വേളയിൽ
കരയേറും വീചികൾ
ആയിരം വിരലുള്ള മോഹം
ആയിരം നഖമുള്ള മോഹം
ഹേ ലലലാലലാ...

Song video

Watch on YouTube

Song details

Music: കൃഷ്ണ തേജ്

Film/album: മയങ്ങുന്ന മനസ്സുകൾ