Malayalam lyrics

ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും

യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം

പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന

കൈവല്യ സൂറിയ പ്രകാശം

ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ

ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ

ഹല്ലേലൂയാ ഹാല്ലേലൂയാ

ആത്മാവില്‍ വരമൗളിയാലും ആപാദം കനിവരുളിയാലും

ധ്യാന ജനാദം പുതിയ വെളിവേകി

തിരുവചന ഗീതം പുതിയ വഴി കാട്ടി (ധ്യാന

ആ മാര്‍ഗ്ഗമണെന്റെ ആലംബമിന്നും

അഖിലജനമഹിതമനസ്സറിയുന്നിതെന്നും (ആ മാര്‍ഗ്ഗ

ഈ സത്യമെന്നെനയിക്കുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ

ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും

യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം

പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന

കൈവല്യ സൂറിയ പ്രകാശം

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ

തിരുനടയിലെല്ലാം പൊലിവിലകളാടി

ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും

തമസകലും അമലമനസ്സറിയുന്നിതെന്നും

ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം

പാടുന്നു പാടുന്നിതാവേശമോടെ

Song information

Music: ടോമിൻ ജെ തച്ചങ്കരി

Singer: കെ ജെ യേശുദാസ്

Film/album: വചനം - ഡിവോഷണൽ

Explore this song