Malayalam lyrics

അഴകോലും മാരിവില്ലേ
അകലേ നീ മാഞ്ഞിടല്ലേ
മിഴിനീരില്‍ മിന്നി നില്‍ക്കൂ
ഹൃദയനാളമായി ..
പ്രിയമേറും ഗാനമല്ലേ മഴപോലെ തോർ‌ന്നിടല്ലേ
നെടുവീര്‍പ്പായി മാറിടല്ലേ വിരഹലോലയായി 
കുഞ്ഞോളം പോലെ തെന്നിത്തെന്നിയേതോ
കണ്ണാടിത്തീരം തേടി ദൂരെ
ഒരു കിനാവായി ഇനി വരാതെ
പിരിയുവാനോ പൊന്നേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ (2)

എരിവേനലില്‍ മാരിയായി  ഓ
ഇളനീരുപോൽ സൗമ്യമായി ഓ
നാവില്‍ മധുരമായി നോവില്‍ അമൃതുമായി 
നാവില്‍ മധുരമായി നോവില്‍ അമൃതുമായി 
വന്നാലും നീയെന്‍ വിജനവനിയില്‍
എന്നാത്മാവില്‍ കുളിരായി അഴകേ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ(2)

ഇടനെഞ്ചിലെ താളമായി ഓ
പുതുമണ്ണിലെ ഗന്ധമായി ഓ
ഓ ഈറന്‍ തെന്നലായി രാവിന്‍ മൗനമായി 
ഈറന്‍ തെന്നലായി രാവിന്‍ മൗനമായി 
നിന്നാലും നീയെന്‍ മനസ്സിന്‍ പടിയില്‍
വെണ്മേഘംപോലെ കുടചൂടി അരികെ
ആരോ ആരോ ആരോ നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ നീ മഞ്ജുള മലരേ (4)

Song video

Watch on YouTube

Song information

Music: സ്റ്റീഫൻ ദേവസ്സി

Lyricist: റഫീക്ക് അഹമ്മദ്

Singer: ഹരിചരൺ ശേഷാദ്രി

Film/album: കെ ക്യൂ

Explore this song