Malayalam lyrics

അഴകായ്  വിരിയും നീലാംബരി നീ
നൂറിതളായ് വിടരും നീലാംബരി നീ
മനസാം പൂങ്കാവനമൊന്നിൽ
മനസിജൻ  നട്ടു വളർത്തും
പ്രണയമായ് തളിരിളം കുളിരല പോൽ
(അഴകായ്...)
ഒരു വെണ്മുകിലായ് നിൻ മെയ് പുണരാൻ
ഇറങ്ങി വരും ഞാൻ ഇറങ്ങി വരും
കവിളിലെ കസ്തൂരി സുഗന്ധമായെന്നും
സ്വരമായ് എന്നിൽ നിറയൂ നീ
(അഴകായ്...)
ഒരു നീർമണിയായ് നിൻ മലരിതളിൽ
പടർന്നിറങ്ങും ഞാൻ പടർന്നിറങ്ങും
നിൻ ദല മർമ്മരങ്ങൾ കേൾക്കാൻ യുഗങ്ങളായ്
ശിലയായെന്നും തപസ്സിരിക്കും
(അഴകായ്...)

Song video

Watch on YouTube

Song details

Music: അയിരൂർ സദാശിവൻ

Film/album: നീലാംബരി - ആൽബം