Malayalam lyrics
അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരിയിൽ തേൻ കനിയുണ്ടോ (2) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ....... വിറവാലൻ പൈങ്കിളിക്കൊരു തിരുവമൃതേത്തൊരുക്കി വെച്ചു കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചൂ....... കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചൂ....... കിളിയേ...... കിളിയേ കിളിയേ പാട്ടുണ്ടോ അപ്പാട്ടിൽ തേൻ കനിയൂണ്ടോ ആ കനി നിറയെ തേനുണ്ടോ കദളിത്തേനുണ്ടോ....... (വിറവാലൻ..) വിരുന്നൊരുക്കിയ കന്നിപ്പൂവിനു തിരുവാഴ്ത്തും പാട്ടുമായ്...... കൊട്ടും കുഴൽ വിളി മേളവുമായൊരു പറ്റം കുയിലുകൾ വന്നൂ........ ഒരു പറ്റം കുയിലുകൾ വന്നൂ... (വിറവാലൻ.....ചിരിച്ചൂ) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ പടർവാഴപ്പന്തലിലാരോ നിറപറയിൽ പൂക്കുല വെച്ചു പൂവും പൊന്നും പുടവയുമായ് പോരുവതാരോ.... പുഴയോരത്തെ കാവല്‍പ്പുരയിൽ കുളിരോലും പാതിരാവിൽ ചങ്ങമ്പുഴയുടെയീരടി പാടും പണ്ടത്തെ പ്രിയതോഴൻ പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ........ചിരിച്ചൂ) (അരിതിരിമുല്ലേ..)2
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ശ്രീനിവാസ്
Film/album: തസ്ക്കരവീരൻ
Explore this song
- Singer: ശ്രീനിവാസ്
- Film / album: തസ്ക്കരവീരൻ
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്